നൂറ്റാണ്ടുകളായുള്ള വിശ്വാസം തകരുന്നോ ?; യേശുവിനെ സംസ്‌കരിച്ചത് ജറുസലേമില്‍ അല്ല!

ചൊവ്വ, 15 നവം‌ബര്‍ 2016 (15:38 IST)
യേശു ക്രിസ്‌തുവിനെ സംസ്‌കരിച്ചത് ജറുസലേമില്‍ ആയിരിക്കില്ലെന്ന് ശവകുടീരം പരിശോധിച്ച ഗവേഷകര്‍. ശവക്കല്ലറ തുറന്ന് പരിശോധിച്ച ശേഷമാണ് ഏതന്‍‌സിലെ നാഷണല്‍ ടെക്‍നിക്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തില്‍ സംശയം പ്രകടിപ്പിച്ചത്.

യേശുവിനെ ജറുസലേമിലാണ് അടക്കം ചെയ്‌തതെന്നാണ് വിശ്വാസം. കല്ലറയ്‌ക്ക് മുകളില്‍‌വച്ച സ്ലാബ് എന്ന് കരുതപ്പെടുന്ന എഡിക്യൂള്‍ ഇവിടെയുണ്ട്. കരിശില്‍ നിന്നിറക്കിയ യേശുവിനെ ഇവിടെ തുണിയിലും ഔഷധ ലേപനങ്ങളിലും പൊതിഞ്ഞ് അടകം ചെയ്‌തുവെന്നാണ് വിശ്വാസം.

അതേസമയം, ശവകുടീരം സംബന്ധിച്ച പരിശോധനകള്‍ തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശവകുടീരം ജറുസലേമില്‍ അല്ലെങ്കില്‍ പിന്നെ എവിടെയായിരിക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഇതിന് മതിയായ മറുപടി നല്‍കാനുള്ള നീക്കത്തിലാണ് ഗവേഷകര്‍.

വെബ്ദുനിയ വായിക്കുക