കോവിഡ് 19 വ്യാപനത്തിന്റെ വ്യാപ്തി ചൈന മറച്ചുവച്ചു എന്നും ലോകത്തിന് മുന്നിൽ തെറ്റായ വിവരങ്ങൾ നൽകി എന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം, പോസിറ്റീവ് കേസുകളുടെ എണ്ണവും, മരണസംഖ്യയും ഉൾപ്പടെ ചൈന തെറ്റാായ വിവരങ്ങളാണ് നൽകിയത് എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് ഏജൻസി വൈറ്റ് ഹൗസിന് കൈമാറി.
ചൈനയിലെ വുഹാനിൽനിന്നുമാണ് കോവിഡ് 19 വൈറസ് വ്യാപനം ആരംഭിച്ചത്. എന്നാൽ ചൈനയിൽ 81,620 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത് എന്നും 3,323 പേര്‍ മാത്രമാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത് എന്നുമാണ് ചൈന പുറത്തുവിട്ട കണക്ക് അതേസമയം വുഹാനിൽ മാത്രം 42,000ൽ അധികം ആളുകൾ മരിച്ചിട്ടുണ്ടാകാം എന്ന് പ്രദേസവാസികൾ വെളിപ്പെടിത്തിയതായി നേരത്തെ ബ്രീട്ടീഷ് മാധ്യമമായ ഡെയിലി മെയി റിപ്പോർട്ട് ചെയ്തിരുന്നു.