ഇന്ത്യൻ അതിർത്തിയിൽ ചൈന 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക

ശനി, 10 ഒക്‌ടോബര്‍ 2020 (14:38 IST)
ഇന്ത്യ-ചൈന നിയന്ത്രണരേഖയ്ക്ക് സമീപം ചൈന അറുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ. ക്വാഡ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പോംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.
 
യുഎസ്,ജപ്പാൻ,ഓസ്ട്രേലിയ,ഇന്ത്യ എന്നീ നാല് രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്. അതിര്‍ത്തി മേഖലയില്‍ വന്‍തോതിലുള്ള ചൈനീസ് സൈനിക വിന്യാസത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും ക്വാഡ് രാജ്യങ്ങളെല്ലാം ചൈനയില്‍ നിന്നും ഭീഷണിയുണ്ടെന്നും മൈക്ക് പോംപിയോ പറഞ്ഞു .ചൈനയാണ് വൈറസ് വ്യാപനത്തിന് ഇടയാക്കിയതെന്നും അതിനെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ചൈനക്കെതിരായ വികാരം രാജ്യങ്ങൾക്കിടയിലുണ്ടെന്നതിന്റെ ശക്തമായ സൂചനയാണിതെനും മൈക്ക് പോംപിയോ വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍