ഇന്ത്യയിലെ കർഷകരുടെ സാഹചര്യത്തിൽ ആശങ്കയുള്ളതായാണ് ജസ്റ്റിൻ ട്രൂഡോ അഭിപ്രായപ്പെട്ടത്. കർഷക സമരത്തെ പിന്തുണച്ച ട്രൂഡോ സമാധാനപരമായ പ്രതിഷേധത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കാനഡ എല്ലായ്പ്പോഴും കൂടെ ഉണ്ടായിരിക്കും എന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ട്രൂഡോയ്ക്ക് മറുപടിയുമായെത്തിയത്.