ബ്രസല്‍സ് ഭീകരാക്രമണം; ഉത്തരവാദിത്തം ഐ എസ് ഭീകരര്‍ ഏറ്റെടുത്തു
ബുധന്‍, 23 മാര്‍ച്ച് 2016 (08:37 IST)
ബ്രസല്‍സില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തു. ഐ എസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് ഈ പ്രസ്താവന പുറത്തിറക്കിയത്. സ്ഫോടനത്തിന് പിന്നില്‍ സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങള്‍ ബെല്‍ജിയം പൊലീസ് പുറത്തുവിട്ടു. എയര്‍പോര്‍ട്ടിലെ സി സി ടി വിയില്‍ പതിഞ്ഞ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബല്‍ജിയം സന്ദര്‍ശനത്തിന് മാറ്റമൊന്നുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിക്കായി ഈ മാസം 30ന് മോഡി ബെല്‍ജിയത്തിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. അതേസമയം, രാജ്യം ഭയന്നത് പോലെ തന്നെ സംഭവിച്ചെന്ന് ആക്രമണത്തെക്കുറിച്ച് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പറഞ്ഞു.