സ്ത്രീകളുടെ ചര്‍മ പരിപാലനവുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയത്. പഠനത്തിനായി തെരഞ്ഞെടുത്ത 2,000 യുവതികളില്‍ 57 ശതമാനവും ആരോഗ്യ പരിപാലനത്തെ കുറിച്ച് ശരിയായ കാഴ്ച്ചപ്പാടുകള്‍ ഇല്ലാത്തവരാണ്. പലപ്പോഴും വീട്ടിലെ ജോലികള്‍ തീര്‍ത്തശേഷം തങ്ങള്‍ക്കു കുളിക്കാന്‍ സമയം കിട്ടാറില്ലെന്ന് പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും വ്യക്തമാക്കി. പഠനത്തില്‍ പങ്കെടുത്തവരില്‍ 92 ശതമാനംപേര്‍ക്കും ഉറക്കമില്ലായ്മ കൂടുതലായി കാണപ്പെടുന്നു.