ലോകം നടുങ്ങിയ നേപ്പാള്‍ ഭൂകമ്പത്തിന് ഇന്ന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നു. 9000 പേരുടെ മരണത്തിനും നിരവധി വസ്തുവകകളുടെ നാശനഷ്‌ടത്തിനും കാരണമായ ഭൂകമ്പത്തിന്റെ കെടുതികള്‍ നേപ്പാളിനെ ഇനിയും പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. ഭൂകമ്പത്തില്‍ തകര്‍ന്നു പോയ നേപ്പാളിനെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആദ്യം നൂറിലേക്കും പിന്നെ ആയിരത്തിലേക്കും നീങ്ങിയ മരണസംഖ്യ ദിവസങ്ങള്‍ കഴിഞ്ഞതോടെ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. 9000ത്തോളം ആളുകള്‍ ഭൂചലനത്തില്‍ മരിച്ചെന്നായിരുന്നു അവസാന റിപ്പോര്‍ട്ടുകള്‍. ഭൂകമ്പം തകര്‍ത്ത നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഗതാഗത വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകര്‍ന്നിരുന്നു.
ഭൂചലനം തകര്‍ത്തെറിഞ്ഞ രാജ്യത്ത് വൈദ്യുതി, ജലവിതരണം തുടങ്ങിയവ നിലച്ചു. ത്രിഭുവൻ വിമാനത്താവളം അടച്ചിട്ടു. ഭൂകമ്പത്തെ നേപ്പാൾ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യ ആയിരുന്നു ആദ്യസഹായവുമായി എത്തിയത്.