ബ്രിക്സ് വികസന ബാങ്കിന്റെ ആസ്ഥാനം ചൈനയില്‍; ആദ്യ പ്രസിഡന്റ് ഇന്ത്യക്ക്

ബുധന്‍, 16 ജൂലൈ 2014 (08:39 IST)
ബ്രിക്സ് വികസന ബാങ്കിന്റെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായിലായിരുക്കുമെന്ന് തീരുമാനമായി. എന്നാല്‍  പ്രസിഡന്റ് ഇന്ത്യയ്ക്കാ‍രനായിരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഊഴം വച്ചായിരിക്കും പ്രസിഡന്റിന്റെ പദവിയെന്നാണ് കരുതപ്പെടുന്നത്.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തി. ഇന്ത്യയും ചൈനയും അതിര്‍ത്തിപ്രശ്നം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച് ലോകത്തിന് മാതൃകയാകണമെന്ന് ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോഡി പറഞ്ഞു.  80 മിനിറ്റ് നീണ്ട ചര്‍ച്ച  ഫലപ്രദമായിരുന്നെന്ന് എന്ന് മോഡിയും ഷി ചിന്‍പിംഗും പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിയില്‍ പ്രസംഗിക്കവേ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ച പാടില്ലെന്ന് മോഡി അഭിപ്രയപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ആഫ്രിക്ക വരെയുള്ള മേഖല അസ്വസ്ഥവും സംഘര്‍ഷഭരിതവുമാണെന്നും ഇതിനെ നിശ്ശബ്ദ കാഴ്ചക്കാരായി നോക്കിനിന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മൊഡി പറഞ്ഞു.ഭീകരപ്രവര്‍ത്തനം  മനുഷ്യരാശിക്കെതിരാണ്. അതിനോട് മൃദുസമീപനം പാടില്ല മോഡി കൂട്ടുചേര്‍ത്തു.

നവംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ  ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡിയെ ഷി ചിന്‍പിംഗ് ക്ഷണിച്ചു.
കൈലാസത്തിലേക്കും മാനസ സരോവരത്തിലേക്കും ടിബറ്റ് വഴി വേണമെന്ന ആവശ്യം മോഡി മുന്നോട്ട് വച്ചു‍. ചൈനീസ് പ്രസിഡന്റ് ആവശ്യം സ്വീകരിച്ചതായും പരിഗണിക്കുമെന്ന് അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പുറമേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൌസഫ് എന്നിവരാണ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.















വെബ്ദുനിയ വായിക്കുക