ഐ എസിന്റെ ബുദ്ധികേന്ദ്രം സദ്ദാമിന്റെ ഇന്റലിജന്‍സ് ഓഫീസര്‍

തിങ്കള്‍, 20 ഏപ്രില്‍ 2015 (16:17 IST)
ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ബുദ്ധികേന്ദ്രം ഹാജി ബക്കര്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ കേണല്‍ സാമിര്‍ അബ്ദ് മുഹമ്മദ് അല്‍ഖില്‍ഫാവിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഡേര്‍ സ്പിജെല്‍ എന്ന ജെര്‍മ്മന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ സിറിയ പിടിച്ചടക്കാനുളള ബ്ലൂ പ്രിന്റുകളും തയ്യാറാക്കിയതും ഇയാളാണെന്നാണ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി വര്‍ഷങ്ങളോളം രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ സിറിയന്‍ വിമതരാല്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാജി ബക്കര്‍ തയ്യാറാക്കിയ 31 രേഖകളും വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലെപ്പോയിലെ വിമതരുമായുള്ള ചര്‍ച്ചകള്‍ക്കായി ബക്കര്‍ എഴുതി തയ്യാറാക്കിയ ചാര്‍ട്ടുകളും ലിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.
 
2003ല്‍ ഇറാഖ് സൈന്യത്തെ പിരിച്ച് വിടാന്‍ അമേരിക്ക തീരുമാനിച്ചതോടെ ബക്കര്‍ തൊഴില്‍ രഹിതനായി. പിന്നീട് 2006 മുതല്‍ 2008 വരെ ഇയാള്‍ അമേരിക്കയുടെ സൈനിക ക്യാമ്പുകളിലായിരുന്നു. അതിന് ശേഷം ജിഹാദികളുടെ ഇടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇയാള്‍ മറ്റ് ചില ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 2010ല്‍   അബു ബകര്‍ അല്‍ ബാഗ്ദാദിയെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ തലവനായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് 2014ല്‍ ഐ എസ്  ഇറാഖും സിറിയയും തങ്ങളുടെ അധീനതയില്‍ കൊണ്ടു വരികയും,ഖിലാഫത്ത് എന്ന ഖലീഫാ സാമ്രാജ്യം പ്രഖ്യാപിക്കുകയും ചെയ്ത്

വെബ്ദുനിയ വായിക്കുക