ബൊക്കോ ഹറാം തീവ്രവാദികൾ കൂട്ടമായി കീഴടങ്ങുന്നു

വ്യാഴം, 25 സെപ്‌റ്റംബര്‍ 2014 (15:23 IST)
വടക്ക്-കിഴക്കൻ നൈജീരിയയിൽ ആക്രമണം അഴിച്ചുവിട്ടിരുന്ന ബൊക്കോ ഹറാമിന്റെ നേതാവായ അബുബക്കർ ശേഖൗവ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇതിനെ തുടര്‍ന്ന് 260ലധികം തീവ്രവാദികൾ കീഴടങ്ങിയതായും നൈജീരിയൻ സൈന്യം വ്യക്തമാക്കി.

ബൊക്കോ ഹറാം തീവ്രവാദികൾക്കെതിരെ സൈന്യം കടുത്ത ആക്രമണങ്ങളാണ് നടത്തി വന്നത്. കഴിഞ്ഞ ദിവസം മാത്രം135 തീവ്രവാദികൾ ആയുധം വെച്ച് കീഴടങ്ങിയിരുന്നു. പലയിടങ്ങളിലും ഇത്തരത്തില്‍ കീഴടങ്ങല്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അബുബക്കർ ശേഖൗവിനെ ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്. ബൊക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ ഇതുവരെ 200ലധികമാളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

2009ൽ സൈന്യവുമായുള്ള യുദ്ധത്തിൽ ഇയാൾ മരിച്ചതായാണ് സുരക്ഷാ സൈന്യം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ബോർണോ സംസ്ഥാനത്തെ ചിബോക്കിൽ നിന്നും ബൊക്കോ ഹറാം തീവ്രവാദികൾ 200 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക