വയസായെന്നും, കേള്‍വിക്ക് തകരാറുണ്ടെന്നും വ്യക്തമാക്കി ഒബാമ

വെള്ളി, 14 ഒക്‌ടോബര്‍ 2016 (15:51 IST)
പ്രതിഷേധക്കാരിയോട് വ്യത്യസ്ഥമായ രീതിയില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡൻറ്​ ബരാക്​ ഒബാമ.  ഒഹിയോയിൽ നടന്ന പരിപാടിക്കിടെയാണ് ഒബാമയില്‍ നിന്ന് വേറിട്ടൊരു തുറന്നു പറച്ചിലുണ്ടായത്.

ഒബാമയുടെ ഒബാമയുടെ ശ്രദ്ധ ക്ഷണിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്ന യുവതി ശബ്​ദമുയർത്തുകയായിരുന്നു. എന്നാല്‍ നിങ്ങളുടെ ആവശ്യങ്ങള്‍ എഴുതി തരാന്‍ ആവശ്യപ്പെട്ട ഒബാമ ‘‘ വയസായി വരികയാണ്​, നിങ്ങൾ പറയുന്നത് ​വ്യക്തമായി കേൾക്കാനാകുന്നില്ല. താങ്കളുടെ ആവശ്യങ്ങളറിയിച്ച്​ എനിക്ക്​ കത്തെഴുതൂ’’ എന്നും പറഞ്ഞു.

തുടര്‍ന്ന് സദസില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ യുവതിയെ നീക്കി. അമേരിക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഒബാമ.

വെബ്ദുനിയ വായിക്കുക