കേസിൽ തുടരന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കെ എം മാണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
പൊതുപ്രവർത്തകർക്കെതിരെയുള്ള അന്വേഷനത്തിൽ തുടർ നടപടികൾക്ക് സർക്കാർ അനുമതി വേണമെന്നത് ഈ കേസിൽ ബാധകമ്മല്ലെന്ന് വി എസ് നൽകിയ ഹർജിയിൽ പറയുന്നുണ്ട്. നേരത്തെ കേസിൽ മാണിയെ കുറ്റവിമുക്തനാക്കിയുള്ള മൂന്നാമത്തെ റിപ്പോർട്ടും തള്ളിയ കോടതി കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിൽനിന്നും അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു. ഡിസംബർ 10ന് മുൻപ് സ്പീക്കറിൽ നിന്നും അനുമതി വാങ്ങാനാണ് കോടതി നിർദേശം നൽകിയത്.