രണ്ടാമതൊരു ഭാര്യയെ ആവശ്യമുണ്ടെങ്കില്‍ പേര് രജിസ്‌റ്റര്‍ ചെയ്‌താല്‍ മതി; ദിവസങ്ങള്‍ക്കകം 35,000 പേര്‍ പേര് നല്‍കി - വെബ്‌സൈറ്റിലേക്ക് മാന്യന്മാരുടെ കുത്തൊഴുക്ക്

തിങ്കള്‍, 20 ജൂണ്‍ 2016 (12:34 IST)
രണ്ടാമതൊരു ഭാര്യയെ ആവശ്യമുള്ളവര്‍ക്ക് പുതിയൊരു ബന്ധം വാഗ്ദാനം ചെയ്യുന്ന വെബ്‌സൈറ്റിന് ബ്രിട്ടനില്‍ വന്‍ സ്വീകരണം. ഭാര്യയെ മടുത്തവര്‍ക്കും പുതിയ ബന്ധങ്ങള്‍ കൊതിക്കുന്നവര്‍ക്കുമായി ആസാദ് ചായ് വാല എന്ന ബിസിനസുകാരന്‍ ആരംഭിച്ച വെബ്‌സൈറ്റാണ് സമൂഹത്തിലെ മാന്യന്മാരുടെ പൊയ്‌മുഖം തകര്‍ത്തത്.  

വെബ്‌സൈറ്റ് ആരംഭിച്ച ദിവസങ്ങള്‍ക്കകം 35,000 ബ്രിട്ടീഷുകാരാണ് പേര് രജിസ്‌റ്റര്‍ ചെയ്‌തത്. ഇവരില്‍ പലരും സമൂഹത്തിലെ ഉന്നതരും മാന്യന്മാരുമാണെന്നതാണ് പ്രത്യേകത. വെബ്‌സൈറ്റ് പഴയ രീതിയിലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് ആസാദ് പറയുന്നത്. തന്റെ യൂസര്‍മാര്‍ മാന്യത പാലിക്കണമെന്നും മോശം ചിത്രങ്ങള്‍ മാത്രമെ സൈറ്റില്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം, ആസാദിന്റെ നടപടിക്കെതിരെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ആസാദിന്റെ പ്രവര്‍ത്തി വിവേക ശൂന്യമാണെന്ന് പ്രമുഖ മുസ്ലിം എം പിയായ ഖാലിദ  മുഹമ്മദ് പറഞ്ഞു. ബ്രിട്ടനില്‍ ബഹുഭാര്യത്വം കുറ്റമാണ്. ഏഴുവര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിക്കാന്‍ വകുപ്പുണ്ട്.

വെബ്ദുനിയ വായിക്കുക