കാബൂളിൽ വിവാഹചടങ്ങിനിടെ ചാവേർ സ്ഫോടനം; 63 മരണം; നിരവധിപ്പേർക്ക് പരിക്ക്

ഞായര്‍, 18 ഓഗസ്റ്റ് 2019 (10:59 IST)
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ വൻ സ്ഫോടനം. ശനിയാഴ്ച രാത്രി 10.40 നാണ് ആക്രമണം. സ്‌ഫോടനത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്.ആയിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവമെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. കാബൂളില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണെന്ന് ദ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഷിയ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമി സ്‌ഫോടക വസ്തുക്കളുമായി വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നുസ്രത്ത് റഹീമി പറഞ്ഞു. ഭീകരസംഘടനയായ താലിബാനും ഇസ്ലാമിക് സ്റ്റേറ്റുമാണ് ന്യൂനപക്ഷമായ ഷിയാ വിഭാഗങ്ങള്‍ക്കെതിരെ അഫ്ഗാനിസ്ഥാനിലും അയല്‍ സംസ്ഥാനമായ പാകിസ്താനിലും നിരന്തരം ആക്രമണം നടത്താറുള്ളതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
വിവാഹ സല്‍ക്കാര വേദിയുടെ സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ യുവാക്കളും കുട്ടികളുമാണ് മരിച്ചവരിലേറെയുമെന്ന് ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി. ഏകദേശം 1200 പേര്‍ ക്ഷണിക്കപ്പെട്ട ചടങ്ങായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍