ആപ്പിള്‍ ഐ ഫോണിന്‍റെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചു
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (14:49 IST)
ഐഫോണുകളുടെ പുതിയ പതിപ്പുകൾ ആപ്പിൾ അവതരിപ്പിച്ചു. ഐഫോൺ 6, 6പ്ലസ് എന്നിവയുടെ പരിഷ്കരിച്ച മോഡലുകളായ ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ് എന്നിവയാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ സാൻഫ്രാൻസിസ്ക്കൊയിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഐഫോണുകൾ അവതരിപ്പിച്ചത്.
12 മെഗാപിക്സ്ല്‍ ക്യാമറ. 3D ടച്ച് സ്ക്രീനാണ് പുതിയ ഐ ഫോണുകളിലെ പ്രധാന സവിശേഷത.ഐ ഫോണ്‍ 6 എസിനു 4.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പവും, ഐ ഫോണ്‍ 6 എസ് പ്ലസിനു 5.5 ഇഞ്ചു സ്‌ക്രീന്‍ വലിപ്പവുമാണു നല്‍കിയിരിക്കുന്നത്. 12.9 ഇഞ്ച് സ്ക്രീന്‍, നാല് സ്പീക്കര്‍ ഓഡിയോ, 10 മണിക്കൂര്‍ ബാറ്ററി അങ്ങിനെ പോകുന്നു ഐ പാഡ് പ്രോയുടെ വിശേഷങ്ങള്‍. വിമാനഭാഗങ്ങള്‍ നിര്‍മിക്കുന്ന നിലവാരത്തിലുള്ള അലുമിനിയത്തിലാണ് നിര്‍മാണം. ഇതിതോടൊപ്പം ആപ്പിള്‍ ടിവിയും എന്നിങ്ങനെ മറ്റു ചില ഉത്‌പന്നങ്ങളും പുതിയതായി അവതരിപ്പിച്ചു.