കുട്ടികളെ അപകടത്തില്‍‌നിന്ന് രക്ഷിക്കും മോണ്‍സ്റ്റര്‍ ഗാര്‍ഡ്!

തിങ്കള്‍, 10 നവം‌ബര്‍ 2014 (09:34 IST)
കുട്ടികളെ അപകടത്തില്‍‌നിന്ന് രക്ഷിക്കും മോണ്‍സ്റ്റര്‍ ഗാര്‍ഡ്. അപകടങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിനായി നിര്‍മിച്ച ആപ്ലിക്കേഷനാണ് മോണ്‍സ്റ്റര്‍ ഗാര്‍ഡ്. അമേരിക്കന്‍ റെഡ്ക്രോസാണ് ആപ്ലിക്കേഷന്റെ പിന്നില്‍.
 
ഡിസ്‌നിയാണ് ആപിന്റെ സ്‌പോണ്‍സര്‍. ഏഴ് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് ആപ്. അഗ്നിബാധ മുതല്‍ സുനാമി വരെ ഏത് അപകടം വന്നാലും എങ്ങനെ നേരിടാമെന്നാണ് ആപ് പറഞ്ഞുകൊടുക്കും.
 
അപകട സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ മോണ്‍സ്റ്റര്‍ ഗാര്‍ഡ് പരിശീലിപ്പിക്കും. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക