അതേസമയം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കിയ ബൈഡനെ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം അറിയിച്ചത്. ബൈഡന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അമൂല്യമായിരുന്നുവെന്ന് മോദി പറഞ്ഞു.