അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്ലാമിനെതിരെയല്ല: ഒബാമ

വ്യാഴം, 19 ഫെബ്രുവരി 2015 (13:28 IST)
ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരര്‍ക്ക് നേരെയുമാണ് അമേരിക്ക യുദ്ധം ചെയ്യുന്നതെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്ന് വിളിച്ചു ചേര്‍ത്ത ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.

അമേരിക്ക യുദ്ധം ചെയ്യുന്നത് ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ്. ഇറാഖിലെയും സിറിയയിലുമായി കൂട്ടക്കുരുതി നടത്തുന്ന ഐഎസ് ഐഎസ് ഭീകരരും, ലോകമാകമാനം ആക്രമം അഴിച്ചു വിടാന്‍ തയാറായി നില്‍ക്കുന്ന അല്‍ഖായിദ ഭീകരരും മതത്തിന്റെ മറവില്‍ അക്രമത്തിന്റെ പാത സ്വീകരിച്ച ഭീകരരാണെന്നും. അവര്‍ ഒരിക്കലും മതനേതാക്കളല്ലെന്നും ബറാക് ഒബാമ പറഞ്ഞു.

ലോകത്തെ ഭീകരതയിലേക്ക് തള്ളിവിടാന്‍ ഒരുങ്ങുന്ന ഭീകര സംഘടനകള്‍ക്കെതിരെ മുസ്ലിം നേതാക്കള്‍ രംഗത്ത് വരണമെന്നും. ഐഎസ് ഐഎസ് ഭീകരരെ അമര്‍ച്ച ചെയ്യാന്‍ ആഗോള തലത്തിലുള്ള പിന്തുണയും പ്രവര്‍ത്തനവും അത്യാവശ്യമാണെന്നും ബറാക് ഒബാമ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക