അമേരിക്കയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമികള്‍ വെടിവെച്ചു; അഞ്ചുപേര്‍ മരിച്ചു

Webdunia
വ്യാഴം, 10 മാര്‍ച്ച് 2016 (14:40 IST)
അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ അക്രമികള്‍ വീട്ടില്‍ കയറി വെടിവെച്ചു. വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
 
വീട്ടില്‍ ആഘോഷം നടക്കുന്ന വേളയിലായിരുന്നു അക്രമണം. രണ്ട് അക്രമികളാണ് വീട്ടില്‍ കയറി വെടി വെച്ചത്. പരുക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വെടിവെപ്പില്‍ നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.