ഭീകര രാഷ്ട്രം: ക്യൂബയെ ഒഴിവാക്കുന്ന കാര്യം തീരുമാനമായില്ല- ഒബാമ
യുഎസ് ക്യൂബ നയതന്ത്ര ബന്ധം പുനരാരംഭിക്കാന്‍ ഇരിക്കെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ എടുത്തില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഈ വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയ ശുപാര്‍ശ പഠിക്കുകയാണ്. തങ്ങള്‍ക്ക് ക്യൂബ ഒരിക്കലും ഭീഷണി ആയിരുന്നില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.