അമ്മയില്ലാത്ത തക്കം നോക്കി പതിമൂന്നുകാരിയായ മകളെ പതിമൂന്ന് തവണ പീഡിപ്പിച്ച പിതാവിന് ഒന്‍പത് വര്‍ഷം തടവ്

തിങ്കള്‍, 16 മെയ് 2016 (17:05 IST)
പതിമൂന്നുകാരിയായ മകളെ ബലാത്സംഗത്തിന് ഇരയാക്കിയ അച്ഛന് ഒന്‍പത് വര്‍ഷം കഠിന തടവ്. ഭാര്യ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് ഇയാള്‍ മകളെ പീഡിപ്പച്ചത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഭാര്യ വീട് വിട്ട് നിന്ന കുറച്ചു ദിവസങ്ങളിലായിരുന്നു പീഡനം നടന്നത്. പതിമൂന്ന് തവണയാണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്.
 
ജോര്‍ദാനിയക്കാരനായ യുവാവിനാണ് കോടതി ശിക്ഷ വിധിച്ചത്. പീഡനത്തെ എതിര്‍ക്കാന്‍ ശ്രമിച്ചതിന് പിതാവ് തന്നെ മര്‍ദ്ദിച്ചതായും പെണ്‍കുട്ടി മാതാവിനോട് പറഞ്ഞു. പലതവണ കരഞ്ഞപേക്ഷിച്ച് നോക്കിയെങ്കിലും തന്നെ ഉപദ്രവിയ്ക്കാന്‍ തന്നെയാണ് അച്ഛന്‍ ശ്രമിച്ചതെന്ന് കുട്ടി കൂട്ടിച്ചേര്‍ത്തു. 
 
എന്നാല്‍ താന്‍ മകളെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മകള്‍ ബുദ്ധിസ്ഥിരതയില്ലാത്ത കുട്ടിയാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നതെന്നുമാണ് യുവാവ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ യുവാവിന്റെ വാദങ്ങളെ കോടതി മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നായിരുന്നു കോടതി പ്രതിയ്ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക