അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സേന പോയാല്‍ ഇന്ത്യയ്ക്ക് വിയര്‍ക്കേണ്ടി വരും
ചൊവ്വ, 4 നവംബര്‍ 2014 (18:58 IST)
പടിപടിയായി അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക സേനയെ പിന്‍വലിച്ചുകഴിഞ്ഞാല്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും ഭീകരാക്രമണ സാധ്യത വര്‍ദ്ധിക്കുമെന്ന് അമേരിക്ക. അഫ്ഗാന്‍ - പാക് വിദേശകാര്യ വിദഗ്ധന്‍ മൈക്കല്‍ കുഗല്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലോബല്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം പൂര്‍ണമായാല്‍ ഭീകരുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിയാന്‍ ഇടയുണ്ടെന്നും ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യത പതിന്മടങ്ങാകുമെന്നുമാണ് അദ്ധേഹം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇപ്പോളവരുടെ യുദ്ധം അമേരിക്കയോടും മറ്റ് സഖ്യരാജ്യങ്ങളോടുമാണ്.സൈനികപിന്മാറ്റത്തെ തുടര്‍ന്ന് ഭീകരര്‍ കൂടുതല്‍ ശക്തരാകും. പിന്നവരുടെ ശ്രദ്ധ ഇന്ത്യയിലേക്കും പാകിസ്താനിലേക്കും തിരിയും. ലഷ്‌കര്‍ ഇ തൊയ്ബയെ പോലുള്ള സംഘടനകള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും അദ്ദേഹം കൂട്ടിച്ചേത്തു.
ഈ പ്രതിസന്ധി മറികടക്കേണ്ടതുണ്ടെങ്കില്‍ ഇന്ത്യയും പാകിസ്താനും സംയുക്തമായി പ്രവര്‍ത്തിക്കേണ്ടിവരും. നിര്‍ഭാഗ്യവശാല്‍, ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത അടുത്തകാലത്തൊന്നും ഉണ്ടാകില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. പാകിസ്താന്‍ സര്‍ക്കാരിന്റെ നയതീരുമാനം അവരുടെ പട്ടാളത്തെയും ഭീകരരെയും ആശ്രയിച്ചിരിക്കുന്നു. അവരൊരിക്കലും ഇന്ത്യയുമായി ഒരു സൈനിക സഹകരണത്തിന് തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു.