അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യാ തലസ്ഥാനം താലിബാന്‍ പിടിച്ചെടുത്തു
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (10:22 IST)
അഫ്ഗാന്റെ വടക്കൻ പ്രവിശ്യാ തലസ്ഥാനമായ കുൻഡൂസിന്റെ നിയന്ത്രണം തീവ്രവാദ സംഘടനയായ താലിബാന്‍ പിടിച്ചെടുത്തു. നഗരം പിടിച്ചെടുത്തെന്നും, വിമാനത്താവളം ലക്ഷ്യമിട്ടാണ് തങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും താലിബാൻ അറിയിച്ചു. സന്ധ്യാസമയത്ത് സംഘടിച്ചെത്തിയ തീവ്രവാദികള്‍ നഗരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. നഗരത്തിലെ ജയിൽ പിടിച്ചെടുത്ത് നൂറുകണക്കിന് തടവുപുള്ളികളെ തുറന്നുവിടുകയും ചെയ്തിട്ടുണ്ട്.
പൊലീസ് സ്റ്റേഷൻ വളപ്പും ഗവർണ്ണറുടെ ഓഫീസും പിടിച്ചെടുത്തതായും ഭീകര സംഘടന അവകാശപ്പെടുന്നു. നഗരമദ്ധ്യത്തിൽ താലിബാന്റെ വെളുത്തപതാക വീശുന്നതിന്റെ ചിത്രങ്ങളും ഇതേ ട്വിറ്റർ അക്കൗണ്ടിൽ കാട്ടിയിട്ടുണ്ട്. നേരത്തേ ഈ പ്രദേശത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായി സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ഇന്നലത്തെ പോരാട്ടത്തിൽ 25 തീവ്രവാദികളും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിശദീകരണം.
താലിബാന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് കുന്‍ഡൂസ് നഗരം. രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ഗതാഗത കേന്ദ്രമെന്ന നിലയിൽ നിർണ്ണായക പ്രദേശംകൂടിയാണ് കുൻഡൂസ്. അമേരിക്കന്‍ സന്യം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങിയതിനുഇ പിന്നാലെ ഏറ്റവും വലിയ പിടിച്ചെടുക്കലാണിത്. പ്രസിഡന്റ് അഫ്സൽ ഗനിയുടെ സർക്കാർ ഒരു കൊല്ലം തികയ്ക്കുന്നതിന്രെ തലേന്നാണ് ആക്രമണമെന്നതാണ് ശ്രദ്ധേയമായ കാര്യം. നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ സൈന്യത്തെ വുന്യസിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു.