എന്തും സംഭവിക്കാം, കാബൂളിലേക്ക് ഇരച്ചുകയറി താലിബാൻ ഭീകരർ, അഫ്‌ഗാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് കടന്നേക്കും
നിലവിൽ കാബൂൾ മാത്രമാണ് അഷ്‌റഫ് ഘനിയുടെ നേതൃത്വത്തിലള്ള സർക്കാരിന്റെ അധീനതയിലുള്ളത്. വടക്കൻ പ്രവിശ്യയായ മസർ ഇ ഷരീഫും കാണ്ഡഹാറുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ ഭീകരർ അധീനപ്പെടുത്തിയിരുന്നു. അഫ്‌ഘാൻ സേന പൊരുതിനിൽക്കുമെന്നും ഇതിനായി സൈന്യത്തെ സജ്ജമാക്കുമെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് അഷ്‌റഫ് ഘനി പറഞ്ഞിരുന്നു. എന്നാൽ അഷ്‌റഫ് ഘനി അമേരിക്കയിലേക്ക് രാഷ്ട്രീയ അഭയം തേടിയേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.