നഗ്നയായി ജോലിചെയ്യാന്‍ താത്പര്യമുള്ള ജോലിക്കാരിയെ തേടി പരസ്യം !
നഗ്നരായി ജോലിക്കാരികളെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം. ബ്രിസ്റ്റോളിലെ പരസ്യ ഏജന്‍സി മുഖാന്തിരം 69കാരനായ ജോണ്‍ എന്നയാളാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു പരസ്യം നല്‍കിയിരിക്കുന്നത്.
മണിക്കൂറിന് 20 പൗണ്ട് ( ഏകദേശം 2000 രൂപ) ആണ് 69 കാരന് വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം. പാത്രം കഴുകല്‍, തൂത്തുവാരല്‍. പൊതുവായുളള വൃത്തിയാക്കല്‍ എന്നിങ്ങനെയാണ് ജോലി. എന്നാല്‍ ജോലി സമയത്ത് നഗ്നയായിരിക്കണമെന്നുമാത്രം. ഇതിനുപിന്നില്‍ ഒരു രസമെന്നതില് കവിഞ്ഞ് ഇതിനുപിന്നില്‍ ലൈംഗികോദ്ദേശ്യമൊന്നുമില്ലെന്നാണ് ജോണ്‍ പറയുന്നത്.
ഇരുപതിനും അമ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ജോണിന്റെ പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ 11 ഓളം ആളുകള്‍ പരസ്യത്തിന് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ജോണ്‍ പറയുന്നത്.