വ്യാജ ഫേസ്‌ബുക്ക് പോസ്‌റ്റിട്ടതിന് യുവതിക്ക് 3.2 കോടി പിഴ!; കാരണമറിഞ്ഞാല്‍ ഞെട്ടും

ഞായര്‍, 2 ഏപ്രില്‍ 2017 (13:37 IST)
വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവതിക്ക് പിഴ. അമേരിക്കയിലെ നോർത്ത് കരോളിന കോടതിയാണ് ജാക്വലിൻ ഹമോണ്ട് എന്ന യുവതിക്ക് 3.2 കോടി രൂപ പിഴ വിധിച്ചത്.

തന്റെ മകന്റെ മരണത്തില്‍ സഹപ്രവർത്തകര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച് ഹമോണ്ട് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ടതാണ് ഇവര്‍ക്ക് വിനയായത്.

ഹമോണ്ടും സുഹൃത്തായ ഡൈലും ഒരു റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും നീക്കം പരാജയപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ ശത്രുതയിലാകുകയും ചെയ്‌തു.

മദ്യപിച്ച് താൻ മകനെ കൊല്ലുകയില്ലെന്ന് സുഹ്യത്തായ ഡൈലിന്റെ ഫേസ്ബുക്കിൽ ഹമോണ്ടഡ്  കുറിച്ചു. ഇതിനെ തുടർന്ന് ഡൈൽ ഹമോണ്ടക്കെതിരെ കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്ത കേസിലാണ് 3.2 കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക