മകന്‍ മുങ്ങിമരിക്കുമ്പോള്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചു; അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവ്
ഫോണിൽ ഫെയ്സ്ബുക്ക് നോക്കിക്കൊണ്ടിരിക്കെ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിക്കാനിടയായ സംഭവത്തില്‍ അമ്മയ്ക്ക് കോടതി അഞ്ച് വര്‍ഷം തടവ്. മുപ്പത്തിയൊന്നുകാരിയായ ക്ലെയര്‍ ബാര്‍ണറ്റ് എന്ന ബ്രിട്ടീഷ് യുവതിയെയാണ് ഹള്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ഇവര്‍ മോശം രക്ഷിതാവാണെന്ന് ജഡ്ജി നിരീക്ഷിച്ചു. 2014 മാർച്ച് 17നാണ് സംഭവം നടക്കുന്നത്.
കിഴക്കൻ യോർക്കഷൈറിലെ ബെവേർലിയിലെ വീട്ടിൽ പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞ് ജോഷ്വ ബാർനെറ്റ് കുളത്തിൽ വീണ് മുങ്ങിമരിച്ചത്. കുഞ്ഞ് വീഴുമ്പോൾ ഇവർ ഫെയ്സ്ബുക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം ആശുപത്രിയിൽ വച്ചു കുഞ്ഞ് മരണമടയുകയായിരുന്നു. കുട്ടിയുടെ ഉത്തരവാദിത്തം ഉണ്ടായിരുന്ന അമ്മ തന്നെയാണ് കുട്ടിയുടെ ആപത്തിന് കാരണമെന്ന് കോടതി നിരീക്ഷിച്ചു.