1938ല്‍ ‘മൊബൈല്‍ ഫോണില്‍‘ സംസാരിച്ച സ്ത്രീ!

ബുധന്‍, 3 ഏപ്രില്‍ 2013 (11:45 IST)
PRO
PRO
നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ എത്തുന്നതിന് 40 വര്‍ഷം മുമ്പ് ഒരു സ്ത്രീ മൊബൈലില്‍ സംസാരിക്കുന്നതായി കണ്ടാല്‍ എങ്ങനെ അമ്പരപ്പിലാകാതിരിക്കും? ഇത്തരം ഒരു വീഡിയോ ക്ലിപ്പ് ആണ് യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ വീഡിയോ ക്ലിപ്പില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്ന ഒരു സ്ത്രീയെ കാണാം. 1938ല്‍ ചിത്രീകരിച്ചതാണ് ഈ ദൃശ്യം. മൊബൈല്‍ ഫോണിന്റെ ആദ്യരൂപം അക്കാലത്ത് തന്നെ നിലവില്‍ വന്നിരുന്നു എന്ന് തെളിയിക്കുന്നതാണിത്.

ജെര്‍ട്രൂഡ് ജോണ്‍സ് എന്ന് പേരുള്ള സ്ത്രീയാണിത്. മസാച്യുസാറ്റ്സിലെ ലിയോമിന്‍സ്റ്റര്‍ എന്ന കമ്മ്യൂണിക്കേഷന്‍ ഫാക്ടറിയാണ് മൊബൈല്‍ ഫോണിന് സമാനമായ ഈ വയര്‍ലസ് ഉപകരണം നിര്‍മ്മിച്ചത്. ജോണ്‍സിന് അന്ന് 17 വയസ്സായിരുന്നു പ്രായം. ഫാക്ടറി നിര്‍മ്മിക്കുന്ന വയര്‍ലസ് ഫോണുകള്‍ ടെസ്റ്റ് ചെയ്യലായിരുന്നു ഇവരുടെ ജോലി.

തനിക്കും മറ്റ് അഞ്ച് സ്ത്രീകള്‍ക്കും ഒരാഴ്ചക്കാലത്തോളം വയര്‍ലസ് ഫോണ്‍ ടെസ്റ്റ് ചെയ്യാന്‍ തന്നയച്ചത് അവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക