മത്സ്യബന്ധന ബോട്ട് മുങ്ങി 13 മരണം; കാണാതായ രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റ് ഗാര്‍ഡ്

ഞായര്‍, 3 ഡിസം‌ബര്‍ 2017 (15:49 IST)
മത്സ്യബന്ധന ബോട്ട് മുങ്ങി പതിമൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനത്തിനായിപ്പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ചാണ് മുങ്ങിയത്. അപകടത്തില്‍പ്പെട്ട ഏഴ് പേരെ രക്ഷിച്ചതായും രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും അധികൃതർ അറിയിച്ചു.
 
ദക്ഷിണകൊറിയയിലെ ഒരു പ്രമുഖ തുറമുഖ നഗരമായ ഇഞ്ചിയോണിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. കോസ്റ്റു ഗാർഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍