ആയിരം കോടിയുടെ കള്ളന്‍; പാകിസ്ഥാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ചു - ഭയത്തിലായ ഇന്ത്യ ‘വല’വിരിച്ചു!

Webdunia
ബുധന്‍, 8 മാര്‍ച്ച് 2017 (15:14 IST)
ഇന്ത്യയിലേക്ക് കടത്തുന്നതിനായി പാകിസ്ഥാന്‍ ആയിരം കോടിയുടെ കള്ളനോട്ടുകള്‍ അച്ചടിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അതീവ രഹസ്യമായി പ്രിന്റ് ചെയ്‌ത നോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്താനുള്ള ചുമതല പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്കാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കള്ള നോട്ടുകള്‍ എത്തിക്കാന്‍  ഐഎസ്ഐ ശ്രമം ആരംഭിച്ചു. നേരിട്ട് സാധ്യമല്ലാത്തതിനാല്‍ ബംഗ്ലാദേശ് വഴി നോട്ടുകള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് പാക് കേന്ദ്രങ്ങള്‍ നീക്കം നടത്തുന്നത്. പതിനേഴ് സുരക്ഷാ മുദ്രകളില്‍ പതിനൊന്നും ചേര്‍ത്താണ് പാകിസ്ഥാന്‍ ഇന്ത്യന്‍ കറന്‍‌സികള്‍ അച്ചടിച്ചിരിക്കുന്നത്.

കള്ള നോട്ട് ഇന്ത്യയില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, ബാങ്കുകള്‍ എന്നിവര്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശമുണ്ട്.
Next Article