09/11: മൌസോയിയുടെ ശിക്ഷാവിധി ശരിവെച്ചു

ചൊവ്വ, 5 ജനുവരി 2010 (11:16 IST)
സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനും ഫ്രഞ്ച് പൌരനുമായ സകറിയാസ് മൌസോയിയെ ജീവപര്യന്തം തടവിനു വിധിച്ചതു യു എസ് അപ്പീല്‍ കോടതി ശരിവെച്ചു. അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രം സെപ്‌റ്റംബര്‍ 11ന് തകര്‍ത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍.

വിമാനം തട്ടിയെടുത്തതിനുള്ള ഗൂഡാലോചന നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. 2006ല്‍ വിര്‍ജീനിയയിലെ ഫെഡറല്‍ കോടതി ഇയാളെ ജീവപര്യന്തം തടവിനു വിധിച്ചിരുന്നു. ഇതിനെതിരെ ഇയാള്‍ നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് യു എസ് അപ്പീല്‍ കോടതി ഇയാളുടെ ശിക്ഷാവിധി ശരിവെച്ചിരിക്കുന്നത്.

പരമാവധി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള കൊളൊറാഡോയിലുള്ള ജയിലിലാണ് ഇയാള്‍ ജീവപര്യന്തം തടവനുഭവിക്കേണ്ടി വരിക.

വെബ്ദുനിയ വായിക്കുക