‘ഷോര്‍ട്ട് സ്കര്‍ട്ടും ഹൈ ഹീലും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കും‘!

തിങ്കള്‍, 28 ജനുവരി 2013 (17:15 IST)
PRO
PRO
ഷോര്‍ട്ട് സ്കര്‍ട്ടും ഹൈ ഹീലും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യു കെ നിയമനിര്‍മാണ വിദഗ്ധന്‍. ഗ്ലൌസ്റ്ററിലെ നിയം നിര്‍മാണ വിദഗ്ധനായ റിച്ചാര്‍ഡ് ഗ്രഹാമാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്കെതിരേ ബ്രിട്ടനില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

നല്ലവണ്ണം മദ്യപിക്കുകയും ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോയെന്നാണ് ദി സിറ്റിസണ്‍ എന്ന ദിനപത്രത്തില്‍ റിച്ചാര്‍ഡ് നടത്തിയ പ്രസ്താവന. ബലാത്സംഗത്തിന് ഇരയായവരെ അവഹേളിക്കുന്നതാണെന്ന് റിച്ചാര്‍ഡിന്റെ പ്രസ്താവനയെന്ന് കുറ്റപ്പെടുത്തി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ പ്രകോപനപരമായ പ്രകടനങ്ങള്‍ക്ക് ഒരു വിശദീകരണവുമില്ലെന്നാണ് റിച്ചാര്‍ഡിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക