‘വെള്ളക്കാരനെ‘ ചുംബിച്ച മുസ്ലിം യുവതിയെ തല്ലിച്ചതച്ചു

ശനി, 25 ഓഗസ്റ്റ് 2012 (15:31 IST)
PRO
PRO
വെള്ളക്കാരനായ യുവാവിനെ ചുംബിച്ച കുറ്റത്തിന് 19 വയസ്സുള്ള മുസ്ലിം യുവതിയെ സഹോദരങ്ങള്‍ തല്ലിച്ചതച്ചു. യു കെയിലാണ് സംഭവം. ഷമീമാ അക്തര്‍ എന്ന യുവതിയാണ് തന്റെ പതിനെട്ടാം പിറന്നാള്‍ ദിനത്തില്‍ വെള്ളക്കാരനായ യുവാവിനെ ചുംബിച്ചത്.

സഹോദരങ്ങള്‍ ഈ യുവതിയെ തല്ലുകയും പിച്ചുകയും ചെയ്തു. നീണ്ട് കിടക്കുന്ന മുടിയില്‍ കുത്തിപ്പിടിച്ചായിരുന്നു ആക്രമണം. യുവാവിനെയും ഇവര്‍ വെറുതെ വിട്ടില്ല. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു. ഇതോടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ച് യുവതി ഈയുവാവിനൊപ്പം താമസമാക്കി. യുവതിയുടെ സഹപ്രവര്‍ത്തകനാണ് ഗാരി പെയിന്‍ എന്ന് പേരുള്ള ഈ 23 -കാരന്‍.

ബംഗ്ലാദേശില്‍ നിന്ന് യു കെയിലേക്ക് ചേക്കേറിയ മുസ്ലിം കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയാണ് ഷമീമ. സഹോദരങ്ങളെ യുവതി വെറുതെ വിട്ടില്ല. ഗാരിയുടെ സഹായത്തോടെ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിപ്പിച്ചു. കോടതി ഇവര്‍ക്ക് പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക