‘പോളിയോ തുള്ളിമരുന്ന് വിഷമാണ്, ഇസ്ലാം വിരുദ്ധവും‘

വ്യാഴം, 14 ജൂണ്‍ 2012 (10:05 IST)
PTI
PTI
പോളിയോ തുള്ളിമരുന്നിനെതിരെ പാകിസ്ഥാനിലെ ഇസ്ലാം പുരോഹിതന്‍. പോളിയോ തുള്ളിമരുന്ന് വിഷമാണെന്നും അത് ഇസ്ലാം വിരുദ്ധമാണെന്നുമാണ് മുസഫര്‍ഗാഹിലെ ഒരു പള്ളിയിലെ പുരോഹിതന്റെ ഭാഷ്യം. അതിനെതിരെ ജിഹാദ് നടത്തണമെന്നും അദ്ദേഹം മതവിശ്വാസികളോട് ആഹ്വാനം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

മൌലവി ഇബ്രാഹിം കിസ്തി എന്ന പുരോഹിതനാണ് പോളിയോ പ്രതിരോധ പ്രചാരണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘പടിഞ്ഞാറന്‍ ഗൂഢാലോചന‘യുടെ ഭാഗമാണ് ഇതെന്നും ഇയാള്‍ വിശ്വസിക്കുന്നു.

പോളിയോ പ്രതിരോധ വാക്സിന്റെ പ്രചാരണ സംഘം മുസഫര്‍ഗാഹിലെ ഖാന്‍ പുര്‍ ബഗ്ഗാ ഷേര്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുരോഹിതന്റെ പ്രഖ്യാപനം വന്നത്. തുടര്‍ന്ന് പ്രചാരണ സംഘം ജില്ലാ മെഡിക്കല്‍ ഓഫിസറെ ഈ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പുരോഹിതന്‍ മുങ്ങിയിരുന്നു. പോളിയോ പ്രതിരോധ വാക്സിന്റെ പ്രചാരണം ഗ്രാമത്തില്‍ പുനരാരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക