‘ചോഗം’ കൊളംബോയില്‍ തമിഴ് വംശജരെ തടഞ്ഞുവെച്ചു

വ്യാഴം, 14 നവം‌ബര്‍ 2013 (11:02 IST)
PRO
കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നടക്കുന്ന കൊളംബോയില്‍ തമിഴ് വംശജര്‍ക്ക് പ്രവേശനം നിഷേധിച്ചു.

യുദ്ധത്തില്‍ കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ട 100 തമിഴ് വംശജര്‍ യാത്രചെയ്ത ബസ്സാണ് നഗരാതിര്‍ത്തിയില്‍ വെച്ച് സുരക്ഷാസൈനികര്‍ തടഞ്ഞത്. സമ്മേളനത്തിനെതിരെ പ്രതിഷേധിക്കാന്‍ പോവുകയായിരുന്നു സംഘമായതിനാലാണ് തടഞ്ഞതെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

വടക്കന്‍ ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ബ്രിട്ടനിലെ ചാനല്‍ ഫോര്‍ സംഘത്തെ സര്‍ക്കാര്‍ അനുകൂലികള്‍ തടഞ്ഞു. പ്ലക്കാര്‍ഡ് കൈയിലേന്തിയ 250 പേരടങ്ങുന്ന സംഘമാണ് ചാനല്‍ ഫോര്‍ സംഘം യാത്ര ചെയ്ത ട്രെയിന്‍ തടഞ്ഞത്. തമിഴ്പുലികളെ അനുകൂലിക്കുന്നു എന്ന് ആരോപിച്ചാണ് ട്രെയിന്‍ തടഞ്ഞത്.

വെബ്ദുനിയ വായിക്കുക