പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ തന്റെ ഭര്‍ത്താവിന്റെ അവിഹിതബന്ധത്തില്‍ മനംമടുത്ത് ആത്മഹത്യയ്ക്കു തുനിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സ്ഥാപനത്തിലെ ജോലിക്കാരിയുമായി ഫിറോസിനുള്ള അവിഹിതബന്ധം മനസിലാക്കിയ ഹിന ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പാകിസ്ഥാന്‍ ഭരണകക്ഷി പിപിപിയുടെ തലവനായ ഇരുപത്തിനാലുകാരന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖറും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ അസംബന്ധമാണെന്ന് ഹിനയുടെ ഭര്‍ത്താവ് ഫിറോസ് ഗഫൂര്‍ പറഞ്ഞു. തന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണിതെന്നും ഇതിനൊന്നും പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും ഗുല്‍സാര്‍ പറഞ്ഞതായി പാക്കിസ്ഥാനിലെ ജിയോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയുമായി ബന്ധം ഒഴിയുന്ന കാര്യം താന്‍ പരിഗണിച്ചിട്ടില്ല. അപകീര്‍ത്തിപ്രചാരണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി തങ്ങളുടെ രണ്ടു പെണ്‍മക്കളെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത് ദൌര്‍ഭാഗ്യകരമാണ്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനം പാക്കിസ്ഥാനിലില്ലാത്തതു ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങളോടു പ്രതികരിക്കാനില്ലെന്ന് ഹിനാ റബ്ബാനി പറഞ്ഞതായും ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
ബിലാവലുമായുള്ള ബന്ധം പരസ്യമായ പശ്ചാത്തലത്തില്‍ ഹിന, ഗുല്‍സാറുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഹിന റബ്ബാനി ഖാറിനും ബിലാവല്‍ ഭൂട്ടോയ്ക്കുമെതിരെ തീവ്ര ഇസ്ലാമിക സംഘടനകള്‍ ഫത്വ ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
ഹിനയും ബിലാവലുമായി കടുത്ത പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുകയാണെന്നും ബംഗ്ലാദേശ് പത്രം റിപ്പോര്‍ട്ട് ചെയ്തത് ചില വന്‍കിടപത്രങ്ങള്‍ ഏറ്റെടുത്ത് വിവാദമാക്കുകയായിരുന്നു. ഹിനയും ബിലാവലും ഒളിച്ചോടാന്‍ വരെ പദ്ധതി തയാറാക്കിയിരുന്നതായി അപവാദങ്ങള്‍ പ്രചരിച്ചിരുന്നു.