സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടു

ഞായര്‍, 20 ഏപ്രില്‍ 2014 (17:12 IST)
PRO
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. അഞ്ച് പേരും മലപ്പുറം സ്വദേശികളാണ്. നവാസ്, ശ്രീധരന്‍, ജനാര്‍ദ്ദനന്‍, സലീം, നൗഷാദ് എന്നിവരാണ് മരിച്ചത്.

ജിദ്ദയിലെ തായിഫ് എക്‌സ്പ്രസ്സ് ഹൈവേയില്‍ റിദ്വാനില്‍ വെച്ചാണ് അപകടമുണ്ടായത്. റാബഖില്‍ നിന്നും തായിഫിലേക്ക് ജോലിക്ക് പോയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 6 മലയാളികളും ഒരു ബംഗാളിയുമാണ് ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക