സൗദിയില്‍ വിലക്ക് ലംഘിച്ച് വാഹനമോടിച്ച സ്ത്രീകള്‍ക്ക് പിഴ
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (13:24 IST)
PRO
സൗദിഅറേബ്യയില്‍ പരമ്പരാഗതമായ വിലക്ക് ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങിയ 16 സ്ത്രീകള്‍ക്ക് പിഴ ചുമത്തി. രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള വിലക്കിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച വാഹനവുമായി നിരത്തിലിറങ്ങിയ സ്ത്രീകളെയാണ് പൊലീസ് പിഴ ചുമത്തിയത്.
കഴിഞ്ഞ ദിവസം വാഹനം ഓടിക്കാനുള്ള വിലക്കിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച വാഹനവുമായി നിരത്തിലിറങ്ങാന്‍ സൗദി സ്ത്രീകളുടെ ഓണ്‍ലൈന്‍ കൂട്ടായ്മ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് വാഹനമോടിച്ച നിരവധി സ്ത്രീകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
സാമൂഹിക വെബ്സൈറ്റുകളില്‍ പ്രക്ഷോഭത്തെ തുണച്ച സ്ത്രീകളെ ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിയമപ്രകാരം സൗദിയില്‍ വിലക്കിയിട്ടില്ല. എന്നാല്‍, സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അനുവദിക്കാറില്ല.
റിയാദില്‍ മാത്രം ആറ് സ്ത്രീകള്‍ക്ക് 300 റിയാല്‍ വീതം പിഴയിട്ടെന്ന് പൊലീസ് പറഞ്ഞു. സൗദി നിയമം പാലിക്കും എന്ന പ്രതിഞ്ജയില്‍ ഇവരെകൊണ്ട് ഒപ്പിടീപ്പിക്കുകയും ചെയ്തു.