സ്‌റ്റീവ് ജോബ്‌സിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച

ബുധന്‍, 15 ഓഗസ്റ്റ് 2012 (14:48 IST)
PRO
PRO
അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. നിരവധി കമ്പ്യൂട്ടറുകള്‍, വിലമതിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 60,000 ഡോളര്‍ വിലവരുന്ന വസ്തുക്കളാണ് ജോബ്സിന്റെ നോര്‍ത്ത് കാലിഫോര്‍ണിയയിലെ വീട്ടില്‍ നിന്ന് മോഷണം പോയത്.

ജോബ്‌സിന്റെ വീട്ടില്‍ മോഷണം നടത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാരിം മക്‌ഫര്‍ലിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ജൂലൈ 17നാണ് സാധനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടത്. മോഷണശ്രമത്തിനും മോഷ്ടിച്ച വസ്‌തുക്കള്‍ വിറ്റതിനുമാണ് കാരിം മക്ഫ്‌‌ര്‍ലിനെതിരെ പൊലീസ് കേസ് റജിസ്‌റ്റ‌ര്‍ ചെയ്‌തത്.

ജോബ്‌സിന്റെ മരണശേഷം വീട് പുതുക്കിപ്പണിയുന്നതിനാല്‍ വീട്ടില്‍ സുരക്ഷ കുറവാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി മോഷണം നടത്തിയത്. മോഷണം നടക്കുമ്പോള്‍ ഇവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. മോഷ്ടിച്ച വസ്‌തുക്കള്‍ പ്രതി മറിച്ച് വില്‍ക്കുകയാണ് ചെയ്‌തത്. ജോബ്‌സിന്റെ വസതിയില്‍ നടന്നത് ഗൌരമായി കാണുന്നുവെന്ന് സാന്തക്ലാര കൌണ്ടി ജില്ലയിലെ പ്രധാന നിയമകാര്യസ്ഥന്‍ സ്‌കോട്ട് റ്റസി പറഞ്ഞു.

കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് എട്ട് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഗസ്‌റ്റ് 20നാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്.

വെബ്ദുനിയ വായിക്കുക