സ്വവര്‍ഗാനുരാഗിയായ മകളെ കെട്ടുന്ന പുരുഷന് 815 കോടി പാരിതോഷികം പ്രഖ്യാപിച്ചു!
തിങ്കള്‍, 27 ജനുവരി 2014 (12:58 IST)
PRO
PRO
സ്വവര്‍ഗാനുരാഗിയായ തന്റെ മകളെ വിവാഹം ചെയ്യുന്നയാള്‍ക്ക് 815 കോടി രൂപ വാഗ്ദാനം ചെയ്ത് ഹോങ്കോങ്ങിലെ കോടീശ്വരനായ വ്യവസായി. സെസി ചാവോ എന്ന കോടീശ്വരന്റേതാണ് ഈ ഓഫര്‍. ഒരു യുവതിയെ വിവാഹം ചെയ്ത് അവര്‍ക്കൊപ്പം കഴിയുകയാണ് ചാവോയുടെ പ്രിയപ്പെട്ട മകള്‍ ജിജി ഇപ്പോള്‍. 33കാരിയാണ് ജിജി.
രണ്ട് വര്‍ഷം മുമ്പ് മകള്‍ക്ക് വരനെ തേടി ചാവോ പരസ്യം നല്‍കിയിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാരിതോഷികത്തിന്റെ പകുതി തുകയായിരുന്നു അന്ന് ഓഫര്‍ ചെയ്തത്. 20,000 പേരാണ് അന്ന് പരസ്യത്തില്‍ ആകൃഷ്ടരായി മുന്നോട്ടുവന്നത്. പക്ഷേ ഒരാള്‍ക്ക് പോലും ജിജിയുടെ മനസ്സ് കീഴടക്കാനായില്ല. അതിനാലാണ് രണ്ട് വര്‍ഷത്തിന് ശേഷം പാരിതോഷികം ഇരട്ടിയാക്കി അദ്ദേഹം വീണ്ടും പരസ്യം ചെയ്തത്.
77കാരനായ ചാവോയ്ക്ക് മരിക്കും മുമ്പ് മകളെ ആണൊരുത്തന്റെ കൈയില്‍ ഏല്‍പ്പിക്കണം എന്നാണ്‍ ആഗ്രഹം. മകളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. പക്ഷേ അവള്‍ക്ക് ഭര്‍ത്താവും കുഞ്ഞുങ്ങളും ഉണ്ടായി കാണണം എന്നാണ് ആഗ്രഹം.
ജിജിയ്ക്ക് പിതാവിനോട് സ്നേഹക്കുറവൊന്നും ഇല്ല. പക്ഷേ പിതാവ് എത്ര തുക പാരിതോഷികം പ്രഖ്യാപിച്ചാലും തന്റെ മനസ്സുമാറ്റാന്‍ ഒരു പുരുഷനും കഴിയില്ല എന്നാണ് ജിജി പറയുന്നത്. പിതാവിന്റെ ആഗ്രഹം അറിഞ്ഞ് താനും തന്റെ 'ഭാര്യ'യും ഞെട്ടിപ്പോയെന്നും ജിജി പറയുന്നു.
അതേസമയം ചാവോയുടെ പുതിയ പരസ്യത്തിന് തകര്‍പ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.