സ്വയം ട്വീറ്റ് ചെയ്യുന്ന ബ്രാ; ഊരുമ്പോള്‍ സൂക്ഷിക്കുക!
തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (15:34 IST)
PRO
PRO
ഇനി ബ്രാ ഊരുമ്പോള്‍ സൂക്ഷിക്കുക, കാരണം ലോകം മുഴുവന്‍ അറിയാന്‍ സാധ്യതയുണ്ട്. ഒരോ തവണ കൊളുത്ത് വിടുവിക്കുമ്പോഴും സ്വയം ട്വീറ്റ് ( tweet ) ചെയ്യുന്ന ബ്രാ വരുന്നു. ഫിറ്റ്‌നസ് കമ്പനിയായ 'നെസ്‌ലെ ഫിറ്റ്‌നസി'ന്റെയും അതിന്റെ ആഡ് ഏജന്‍സിയായ ഒഗില്‍വി ഏതന്‍സിന്റെയും ആശയമാണ് ഇത്തരമൊരു ഹൈടെക് 'ട്വീറ്റിംഗ് ബ്രാ'. സ്തനാര്‍ബുദ ലക്ഷണങ്ങളുണ്ടോ എന്ന് ഓരോ മാസവും സ്വയം പരിശോധന നടത്തണമെന്ന് സ്ത്രീകളെ ഓര്‍മിപ്പിക്കാനാണ് ബ്രാ ട്വീറ്റ് ചെയ്യുന്നത്. ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി @tweetingBra എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് ഗ്രീക്കിലും ഇംഗ്ലീഷിലും സന്ദേശങ്ങള്‍ അയയ്ക്കപ്പെടും.
ബ്രായുടെ ഹുക്കിനുള്ളില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ഹൈടെക് ഉപകണം, ബ്രായുടെ ഹുക്കെടുക്കുമ്പോള്‍ ഒരു പ്രത്യേക സിഗ്നല്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് അയയ്ക്കും. സ്മാര്‍ട്ട്‌ഫോണാണ് ട്വീറ്റ് അയയ്ക്കുക. പ്രതിമാസ സ്തനപരിശോധന ഒരിക്കലും മുടക്കരുതെന്ന് ഓര്‍മിപ്പിക്കാന്‍ ഒരു ദൗത്യം പോലെ ട്വീറ്റ് ചെയ്യുന്ന ആദ്യ ബ്രായാണിതെന്നാണ് കമ്പനിയുടെ വാദം.
ചോക്കളേറ്റും ഡയറി ഉത്പന്നങ്ങളും പുറത്തിറക്കുന്നതിലൂടെ നെസ്‌ലെ കമ്പനിയ്ക്ക് കീഴിലാണ് നെസ്‌ലെ ഫിറ്റ്‌നസ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളില്‍ ആരോഗ്യ അവബോധം സൃഷ്ടിക്കുകയാണ് അതിന്റെ ലക്ഷ്യം. വില്‍പ്പനയ്ക്കായി രൂപപ്പെടുത്തിയതല്ല പുതിയ ഡിജിറ്റല്‍ അടിവസ്ത്രം. സ്തനാര്‍ബുദത്തിനെതിരെയുള്ള പ്രചാരണത്തിനാണ് അതുപയോഗിക്കുക.
പ്രചാരണം ഗ്രീസിലാണ് ആരംഭിച്ചത്. ടെലിവിഷന്‍ താരമായ മരിയ ബക്കോഡിമോസ് ട്വീറ്റ് ബ്രാ രണ്ടാഴ്ച അണിയും. ബക്കോഡിമോസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് അവരുടെ ഏതാണ്ട് ഒന്നരലക്ഷം ഫോളോവേഴ്‌സിന്, അവര്‍ ഓരോ തവണ ബ്രായുടെ കൊളുത്തെടുക്കുമ്പോഴും ട്വീറ്റ് പോകും.