സ്പെയിനിലെ ട്രെയിന്‍ ദുരന്തത്തിന് കാരണം അമിത വേഗം

വെള്ളി, 26 ജൂലൈ 2013 (08:27 IST)
PRO
വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സാന്‍റിയാഗോ ഡി കമ്പോസ്റ്റലയില്‍ ട്രെയിന്‍ പാളംതെറ്റി 78 പേര്‍ മരിച്ച അപകടസമയത്ത് തീവണ്ടിക്ക് അനുവദനീയമായതിലും ഇരട്ടിയിലേറെ വേഗമുണ്ടായിരുന്നതായി ഔദ്യോഗികവൃത്തങ്ങള്‍.

ബുധനാഴ്ച രാത്രി എട്ടരയോടെയുണ്ടായ അപകടത്തില്‍ 140-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. മാഡ്രിഡില്‍ നിന്ന് ഫെറോലിലേക്ക് പോവുകയായിരുന്ന തീവണ്ടിയുടെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. മറിഞ്ഞയുടന്‍ ചില ബോഗികള്‍ക്ക് തീപിടിക്കുകയും ചെയ്തു.

സ്റ്റേഷന് മൂന്ന് കിലോമീറ്റര്‍ അകലെ ഒരു വളവില്‍ വെച്ചായിരുന്നു അപകടം. ട്രെയിനില്‍ 247 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഈ ഭാഗത്ത് പരമാവധി അനുവദിച്ച വേഗം മണിക്കൂറില്‍ എണ്‍പത് കിലോമീറ്റാണ്. എന്നാല്‍ അപകടമുണ്ടായ വളവ് തിരിയുമ്പോള്‍ തീവണ്ടിക്ക് മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നുവെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക