യുഎസ് വിസ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് ഇത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കെല്ലാം മെയ് 23ന് ഓഫീസ് ഓഫ് മാനേജ്മെൻറ് ആൻഡ് ബജറ്റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ ഈ നീക്കത്തെ എതിര്‍ത്ത് കൊണ്ട് പല അക്കാദമിക് വിദഗ്ദരുൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞന്മാർക്കും അമേരിക്കയിലുള്ള വരവ് വൈകിക്കാൻ ഇത് കാരണമാകുമെന്നാണ് വിദഗ്ദർ ഉന്നയിക്കുന്ന വാദം.
ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇത്തരത്തിൽ വിസാ നിയമങ്ങള്‍ പരിഷ്കരിച്ചത്. വിസ ലഭിക്കുന്നതിനായി കോൺസുലർ ഉദ്യോഗസ്ഥർക്ക് പാസ്പോർട്ട് നമ്പറിന് പുറമേ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങൾ ഇമെയിൽ അഡ്രസ്, ഫോൺ നമ്പർ, 15 വര്‍ഷത്തെ ബയോഗ്രാഫിക്കൽ വിവരങ്ങൾ എന്നിവ കൈമാറേണ്ടതായി വരും. കുടാതെ യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, ജോലി സംബന്ധിച്ച വിവരങ്ങൾ, വിലാസം എന്നിവയും നൽകേണ്ടത് അനിവാര്യമാകും.