സൈബര്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ത്തല്‍; യുഎസ് മുന്‍ ജനറലിനെതിരെ അന്വേഷണം

വെള്ളി, 28 ജൂണ്‍ 2013 (16:18 IST)
PRO
PRO
സൈബര്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട യുഎസ് മുന്‍ ജനറലിനെതിരെ അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ആണവ കേന്ദ്രത്തിന് നേരെയുള്ള ‘സ്റ്റക്സ് നെറ്റ്’ വൈറസ് ആക്രമണവിവരങ്ങള്‍ ചോര്‍ത്തിയ റിട്ടേര്‍ഡ് ജനറല്‍ ജെയിംസ് കാര്‍ട്ട്റൈറ്റിനെതിരെയാണ് അന്വേഷണം.

വിവരങ്ങള്‍ ചോര്‍ത്തിയതില്‍ ജെയിംസിന്റെ പങ്ക് കഴിഞ്ഞ വര്‍ഷം ന്യുയോര്‍ക്ക് ടൈംസിലെ ലേഖനത്തിലൂടെയാണ് പുറത്തു വന്നത്. ഇറാന്‍ ആണവപദ്ധതി ക്കെതിരായ ഒബാമ ഭരണകൂടത്തിന്റെ പ്രധാന ആയുധമായിരുന്നു ഇതെന്നും ലേഖനത്തില്‍ സുചിപ്പിച്ചിരുന്നു. 2007 മുതല്‍ 2011 വരെ യു.എസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ജെയിംസ് ‘സ്റ്റകസ്നെറ്റ്’ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

2010ലാണ് സൈബര്‍ ആക്രമണം നടന്നത്. കമ്പ്യൂട്ടറുകളില്‍ നിന്ന് വിവരം ചോര്‍ത്താനും നശിപ്പിക്കാനും ശേഷിയുള്ള സ്റ്റക്സ്നെറ്റ് വൈറസുകള്‍ ഇറാനിലെ നിരവധി കമ്പ്യൂട്ടറുകളെ ബാധിച്ചു.

വെബ്ദുനിയ വായിക്കുക