സൂര്യന്‍ പ്രകാശവളയമാകും, ഞായറാഴ്ച മാനത്ത് ദൃശ്യവിരുന്ന്!

വെള്ളി, 18 മെയ് 2012 (16:31 IST)
PRO
PRO
വാനനിരീക്ഷകര്‍ക്ക് വീണ്ടും ഒരു ദൃശ്യവിരുന്ന്. അപൂര്‍വ്വമായ പൂര്‍ണ്ണ സൂര്യഗ്രഹണമാണ് ഞായറാഴ്ച ദൃശ്യമാകാന്‍ പോകുന്നത്.

ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ ചന്ദ്രന്‍ മറയ്ക്കും. അപ്പോള്‍ സൂര്യന്‍ ഒരു പ്രകാശവളയമായി കാണപ്പെടും. സൂര്യനെ 94 ശതമാനത്തോളം ചന്ദ്രന്‍ മറയ്ക്കും എന്നാണ് കരുതപ്പെടുന്നത്. വളയത്തിന്റെ ആകൃതിയിലുള്ള നിഴലുകളാണ് ഗ്രഹണസമയത്ത് ഭൂമിയില്‍ കാണപ്പെടുക.

അമേരിക്കയിലും ഏഷ്യയുടെ വിവിധഭാഗങ്ങളും ഗ്രഹണം ദൃശ്യമാകുമെന്ന് നാസ അറിയിച്ചു. ചൈനയിലും ജപ്പാനിലുമെല്ലാം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഗ്രഹണം ദൃശ്യമാകുക.

വെബ്ദുനിയ വായിക്കുക