ആഭ്യന്തരകലാപം രൂക്ഷമായ സിറിയയിലെ വടക്കന്‍ പ്രവിശ്യയായ അലെപ്പോയില്‍ 40 വിമതര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സൈന്യത്തിന്റെ പ്രത്യേകസംഘമാണ് ഇവരെ കൊന്നത്.
അലെപ്പോയിലെ റെത്യാന് ഗ്രാമത്തിലാണ് പോരാട്ടമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാദ്ധ്യതയുണ്ട്. സിറിയയിലെ വിമതര്‍ക്കിടയിലും ഉള്‍പ്പോര് രൂക്ഷമാണെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തു. വിമതര്ക്കിടയിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 500-ലധികം പേര് മരിച്ചെന്നാണ് കണക്ക്.
ഇവരില്‍ 410 പേര് വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട വിമതന്മാരും ബാക്കിയുള്ളവര്‍ സാധാരണക്കാരുമാണ്.