സിറിയയില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി; 72 മരണം

തിങ്കള്‍, 25 നവം‌ബര്‍ 2013 (11:19 IST)
PRO
സിറിയയുടെ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ 72 പേര്‍ കൊല്ലപ്പെട്ടു.

സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച കിഴക്കന്‍ ഘുട്ട മേഖലയില്‍ 28 ഇസ്ലാമിക് ജിഹാദികളും 26 സിറിയന്‍ സ്വതന്ത്ര സൈനികരും 18 സൈനികരുമാണ് മരിച്ചത്.

കൊല്ലപ്പെട്ടവരില്‍ ശേഷിക്കുന്നത് സിറ്റിസണ്‍ ജേണലിസ്റ്റുകളാണ്. 2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ ഇതുവരെ 120000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക