സിറിയയില്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളില്‍ 44 മരണം

ഞായര്‍, 24 നവം‌ബര്‍ 2013 (13:03 IST)
PRO
സിറിയയില്‍ സൈന്യം നടത്തിയ വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 44 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. അലപ്പോയിലെ വിമത ശക്തി കേന്ദ്രം ലക്ഷ്യം വെച്ചുണ്ടായ ഒരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

അലപ്പോയ്ക്ക് അടുത്ത് അല്‍ ബാബിലുണ്ടായ മറ്റൊരു വ്യോമാക്രണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ബെയ്ക് ജില്ലയിലെ കാരം എല്ലില്‍ ഉണ്ടായ വ്യോമാക്രമണം ഏഴ് പേരുടെ ജീവനെടുത്തു. മറ്റൊരു മനുഷ്യവകാശ ഗ്രൂപ്പായ അലപ്പോ മീഡിയ നെറ്റ്‌വര്‍ക്കും വ്യോമാക്രണം സ്ഥിരീകരിച്ചിട്ടുണ്ട്.

അല്‍ ബാബിലെ വ്യോമാക്രമണത്തിന് ശേഷമുള്ള വീഡിയോ അലപ്പോ മീഡിയ നെറ്റ്‌വര്‍ക്ക് പുറത്തുവിട്ടു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ജൂലൈയില്‍ ഒരു ലക്ഷം കവിഞ്ഞെന്ന് യുഎന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് 1,20,000 കവിഞ്ഞെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക