സിറിയയില്‍ വിഷവാതക ഷെല്ലുകള്‍ നശിപ്പിച്ചു

ഞായര്‍, 8 ഡിസം‌ബര്‍ 2013 (09:57 IST)
PRO
സിറിയയില്‍ വിഷവാതകം നിറയ്ക്കാന്‍ തയാറാക്കിയിരുന്ന ഷെല്ലുകള്‍ പൂര്‍ണമായി നശിപ്പിച്ചുവെന്ന്‌ രാസായുധ നിരോധന സംഘടന (ഒപിസിഡബ്ല്യു)അറിയിച്ചു.

അടുത്ത വര്‍ഷം പകുതിയോടെ സിറിയയിലെ രാസായുധങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നശീകരണമെന്നു കരുതുന്നു. ഇത് പ്രസിഡന്റ്‌ ബഷാര്‍ അല്‍ അസദിന്റെ രാസായുധ ശേഖരം നശിപ്പിക്കുന്നതില്‍ മറ്റൊരു നാഴികക്കല്ലാണ്‌ ‌.

ഡമാസ്കസില്‍ സൈന്യം രാസായുധപ്രയോഗം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ്‌ യുഎന്‍ നിര്‍ദേശം അനുസരിച്ചു രാസായുധ നിരോധന സംഘടനയുടെ വിദഗ്ധ സംഘം സിറിയയില്‍ എത്തിയത്‌.

വെബ്ദുനിയ വായിക്കുക