സിറിയയില്‍ വിമതര്‍ ശക്തി പ്രാപിക്കുന്നു

ശനി, 13 ഏപ്രില്‍ 2013 (11:46 IST)
PTI
PTI
സിറിയയില്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെയുള്ള വിമത പോരാട്ടത്തിന് ശക്തിപകര്‍ന്ന് അമ്പതിലധികം സൈനികര്‍ വിമതപോരാളികള്‍ക്കൊപ്പം ചേര്‍ന്നു. വടക്കുകിഴക്കന്‍ സിറിയയിലെ നഗരമായ ക്വാമിസ്ലിയിലാണ്‌ സൈനികര്‍ വിമതസേനയില്‍ ചേര്‍ന്നത്‌. ഇവരില്‍ ഒരു കേണലും ഉള്‍പ്പെടുന്നു.

കഴിഞ്ഞദിവസം ജോര്‍ദാന്റെ അതിര്‍ത്തിയായ ദറാ പ്രവിശ്യയിലെ സനാമെയ്നില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ആറ്‌ കുട്ടികളും ഏഴ്‌ സ്ത്രീകളും 16 വിമതപോരാളികളും മരിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌.

സിറിയന്‍അതിര്‍ത്തിയില്‍ സേനയും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്‌. ബുധനാഴ്ച അസദിന്റെ സൈന്യം നഗരത്തിലെത്തി വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 70,000ത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ്‌ യുഎന്‍ കണക്കുകള്‍.

വെബ്ദുനിയ വായിക്കുക